ബ്രിട്ടനില്ലെങ്കില്‍ യുദ്ധം ഒറ്റയ്ക്ക് : യുഎസ്
ലണ്ടന്‍: ബ്രിട്ടനില്ലെങ്കിലും ഇറാഖിനെതിരെ യുദ്ധം ചെയ്യുമെന്ന് യുഎസ് പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ്.
ബ്രിട്ടനില്‍ യുദ്ധത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിനാലും ഭരണപാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുള്ളതിനാലും ടോണി ബ്ലെയര്‍ ഇപ്പോള്‍ മൃദുസ്വരത്തിലാണ് സംസാരിക്കുന്നത്. ഇതിലുള്ള അമര്‍ഷപ്രകടനം കൂടിയാണ് ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് പ്രകടിപ്പിച്ചത്. എതിര്‍പ്പ് കാരണം മാര്‍ച്ച് 17 എന്ന അന്ത്യശാസന കാലാവധി നീട്ടാനും ബ്രിട്ടന്‍ ആലോചിക്കുന്നു. ഒപ്പം നിരായുധീകരണം സംബന്ധിച്ച് വസ്തുതാപരമായ ചില സൂചനകള്‍ കൂടി ഐക്യരാഷ്ട്രസമിതിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തില്‍ ചേര്‍ക്കാനും ബ്രിട്ടന്‍ ചിന്തിക്കുന്നു. ബ്രിട്ടന്റെ ഈ നടപടികളില്‍ യുഎസിന് താല്പര്യമില്ലെന്നറിയുന്നു.
അതേ സമയം ഗള്‍ഫ് യുദ്ധത്തിലെ ബ്രിട്ടന്റെ സഹായം മറക്കരുതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജെഫ് ഹൂണ്‍ പറഞ്ഞു. റംസ്ഫെല്‍ഡിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജെഫ് ഹൂണ്‍. ബ്രിട്ടീഷ് സേന യുദ്ധത്തിനുണ്ടാവില്ലെന്ന പ്രസ്താവനയിലൂടെ റംസ്ഫെല്‍ഡ് സൈദ്ധാന്തികമായ ഒരു സാധ്യതയെക്കുറിച്ച് പറയുകയാണ്. ഇറാഖിനെതിരായ യുദ്ധത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കുക തന്നെ ചെയ്യും.- ജെഫ് ഹൂണ്‍ ബിബിസി റേഡിയോയില്‍ പറഞ്ഞു.












Click it and Unblock the Notifications