യുദ്ധത്തിന് മുമ്പ് ചില ചോദ്യങ്ങള്‍
ദുബായ്: ഇറാഖിനെതിരായ യുദ്ധത്തിനെതിരെ ലോകമെങ്ങും ജനങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. ഇന്റര്‍നെറ്റിലൂടെയും യുഎസിനെതിരായ ഒട്ടേറെ സന്ദേശങ്ങള്‍ ലോകമാകെ യാത്ര ചെയ്യുന്നു.
യുഎസിന്റെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടുന്ന ചോദ്യോത്തരരൂപത്തിലുള്ള ഒരു മെയില്‍ ഇതാ:
1. ലോകജനസംഖ്യയുടെ എത്ര ശതമാനമാണ് യുഎസിലുള്ളത്?ആറ് ശതമാനം.
2. ലോകസമ്പത്തിന്റെ എത്ര ശതമാനമാണ് യുഎസിലുള്ളത്?അമ്പത് ശതമാനം.
3. ലോകത്ത് ഏറ്റവുമധികം എണ്ണയുളള രാജ്യം?സൗദി അറേബ്യ.
4. എണ്ണയുല്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന രാജ്യമേത്?ഇറാഖ്
5. ലോകത്ത് എല്ലാ രാജ്യങ്ങളും കൂടി സൈനികാവശ്യത്തിന് ചെലവിടുന്ന തുകയെത്ര?90,000 കോടി ഡോളര്‍.
6. സൈനികാവശ്യത്തിന് യുഎസ് മാത്രം ചെലവിടുന്ന തുക?45,000 കോടി ഡോളര്‍.
7. യുഎന്‍ കണക്ക് പ്രകാരം, യുഎസ് സൈനികാവശ്യത്തിന് ചെലവഴിക്കുന്നതിന്റെ എത്ര ശതമാനം തുകയുണ്ടെങ്കില്‍ ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ നല്കാം?10 ശതമാനം.
8. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ യുദ്ധങ്ങളില്‍ എത്ര പേര്‍ മരിച്ചു?8.6 കോടി ജനങ്ങള്‍
9. എത്ര കാലമായി ഇറാഖിന്റെ കൈവശം ജൈവ-രാസായുധങ്ങള്‍ ഉണ്ട്?1980 മുതല്‍
10. ജൈവ-രാസായുധങ്ങള്‍ ഇറാഖ് തനിയെ വികസിപ്പിച്ചെടുത്തതാണോ?അല്ല. അതിനുള്ള സാമഗ്രികളും സാങ്കേതികവിദ്യയും യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ഏതാനും ബഹുരാഷ്ട്രകമ്പനികളും നല്കിയതാണ്.
11. ഇറാനെതിരെ ഇറാഖ് ജൈവായുധം ഉപയോഗിച്ചപ്പോള്‍ യുഎസ് വിമര്‍ശിച്ചോ?ഇല്ല.
12. 1988ല്‍ ഖുര്‍ദിഷ് നഗരത്തിലെ ഹലബ്ജയിലെ എത്ര പേരാണ് സദ്ദാം ഹുസൈന്റെ രാസായുധ പ്രയോഗത്തില്‍ മരിച്ചത്?അയ്യായിരം പേര്‍.
13. അന്ന് എത്ര പാശ്ചാത്യരാജ്യങ്ങള്‍ സദ്ദാമിന്റെ ഈ നടപടിയെ എതിര്‍ത്തു?പൂജ്യം.
14. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക എത്ര അളവ് രാസ വാതകം ഉപയോഗിച്ചു?170 ലക്ഷം ഗ്യാലണ്‍
15. സപ്തംബര്‍ 11ന് യുഎസില്‍ നടന്ന ഭീകരാക്രമണവും സദ്ദാം ഹുസൈനും തമ്മില്‍ എന്തെങ്കിലും ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ടോ?ഇല്ല.
16. ഗള്‍ഫ് യുദ്ധത്തില്‍ എത്ര സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടു?35,000.












Click it and Unblock the Notifications