Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാര്‍ത്ഥനയോടെ കുവൈത്തിലെ ഇന്ത്യക്കാര്‍

ദുബായ്: യുദ്ധമേഖങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ഉരുണ്ടുകൂടുമ്പോള്‍ കുവൈത്തിലെ ഇന്ത്യക്കാര്‍ നെഞ്ചിടിപ്പോടെ യുദ്ധം ഒഴിവാക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

കുവൈത്തിലെ ഇന്ത്യക്കാര്‍ ഓരോ ടെലിവിഷന്‍ വാര്‍ത്തകള്‍ക്കും കാതോര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കുവൈത്തിലെ ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ സംഘര്‍ഷത്തിലായിരുന്നു. കാരണം ഒരു ടിവി വാര്‍ത്ത. അബുദാബിയിലെയും ദുബായിലെയും യുഎസ് എംബസികളിലെ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് സ്വമേധയാ മടങ്ങിവരാന്‍ യുഎസ് അനുവദിച്ചുവെന്നതാണ് വാര്‍ത്ത. ഇതോടെ യുദ്ധം തുടങ്ങാറായെന്ന് പലരും വിധിയെഴുതി.

എന്തായാലും ഓരോ വാര്‍ത്തകളും തലനാരിഴ കീറി കുവൈത്തില്‍ ഇന്ത്യക്കാര്‍ ചര്‍ച്ച ചെയ്യുന്നു. മൂന്ന് ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ നല്ലൊരു ശതമാനം പേര്‍ മലയാളികളാണ്.

യുദ്ധസമയത്ത് എങ്ങിനെ സുരക്ഷ ഉറപ്പാക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാരിലെ വിദഗ്ധരുടെ ക്ലാസുകള്‍ കിട്ടിയതിന്റെ ആത്മധൈര്യമുണ്ടെങ്കിലും യുദ്ധം ഒഴിവായിക്കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുവൈത്തിലെ ഇന്ത്യക്കാരുടെ ഒരു പ്രശ്നം സിബിഎസ്ഇ പരീക്ഷയായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് യുദ്ധം തുടങ്ങിയാല്‍ എന്തു ചെയ്യുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. ഇപ്പോഴിതാ പരീക്ഷ തുടങ്ങിക്കഴിഞ്ഞു. ഇനി പരീക്ഷ ഒന്നു കഴിഞ്ഞു കിട്ടിയാല്‍ മതിയെന്ന് പലരും മോഹിക്കുന്നു.

കുവൈത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ സിബിഎസ്ഇ പരീക്ഷ സുഗമമായി നടക്കുന്നുണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സ്വാഷ് പവന്‍ സിംഗ് പറഞ്ഞു. എല്ലാവരുടെയിടയിലും ഉല്ക്കണ്ഠയുണ്ട്. പക്ഷെ ഇപ്പോള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകേണ്ട സ്ഥിതിവിശേഷമില്ല. ഇനി എന്തായാലും പരീക്ഷ കഴിഞ്ഞാല്‍ രണ്ടു മാസത്തെ അവധിക്ക് കുറെപ്പേര്‍ക്ക് നാട്ടില്‍ പോകാമല്ലോ?- പവന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

1990ലെ ഗള്‍ഫ് യുദ്ധത്തെപ്പോലെ ഇപ്പോഴത്തെ യുദ്ധത്ത കുവൈത്തുകാര്‍ക്ക് ഭയപ്പെടേണ്ടതില്ല. കാരണം ഇക്കുറി യുദ്ധമേഖല ഇറാഖാണ്.- പവന്‍ സിംഗ് പറയുന്നു. ഷെല്‍റ്ററുകള്‍ പണിതും പ്രതിരോധ സമിതികളുണ്ടാക്കിയും കുവൈത്ത് സര്‍ക്കാര്‍ കരുതല്‍ പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തുകഴിഞ്ഞു. വലിയൊരു സംഘം ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കാന്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയവും കരുതല്‍ പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+