Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രീന്‍ കാര്‍ഡ്: ജര്‍മനിയ്ക്കുമേല്‍ സമ്മര്‍ദം

ബാംഗ്ലൂര്‍: സോഫ്റ്റ്വേര്‍ വിദഗ്ധര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്താനുള്ള ജര്‍മനി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിപ്പിക്കാന്‍ ഇന്ത്യന്‍ ഐ ടി വ്യവസായ മേഖലയില്‍ നിന്ന് സമ്മര്‍ദമുയര്‍ന്നു.

2003 ജനവരി 31 മുതലാണ് സോഫ്റ്റ്വേര്‍ വിദഗ്ധര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനം നടപ്പിലായത്. ഇത് സോഫ്റ്റ്വേര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരുത്താനിടയാക്കിയിട്ടുണ്ട്.

നാസ്കോമിലൂടെയും സര്‍ക്കാരിലൂടെയും ജര്‍മന്‍ അധികൃതരുടെ മേല്‍ സമ്മര്‍ദം ചെലുത്താനാണ് നീക്കമെന്ന് വിപ്രോ ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ലക്ഷ്മണ്‍ ബഡിഗ പറഞ്ഞു.

സാധാരണഗതിയിലുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിന് മൂന്ന് മാസത്തോളം സമയമെടുക്കും. അതേ സമയം ഗ്രീന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് ഒരാഴ്ച സമയം മതി. ഗ്രീന്‍ കാര്‍ഡുകള്‍ നിര്‍ത്തലാക്കിയതോടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരും.

2000 ആഗസ്ത് മുതലാണ് ജര്‍മനി ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കാന്‍ തുടങ്ങിയത്. കഴിഞ്ഞ ജനവരി വരെ 13,500 കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 3200ലേറെ ഗ്രീന്‍ കാര്‍ഡുകള്‍ ഇന്ത്യന്‍ സോഫ്റ്റ്വേര്‍ വിദഗ്ധര്‍ക്കാണ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+