Get Updates
Get notified of breaking news, exclusive insights, and must-see stories!

പോട്ട പുനപരിശോധിയ്ക്കാന്‍ സമിതി

ദില്ലി: പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) പുനപരിശോധിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചു.

പോട്ടയിലെ ചട്ടങ്ങള്‍ അനാവശ്യമായി ഉപയോഗിയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.

പഞ്ചാബ്-ഹരിയാന ഹൈകോടതികളിലെ മുന്‍ മുഖ്യ ജഡ്ജിയായ അരുണ്‍ സഹാര്യയാണ് ഈ സമിതിയുടെ തലവന്‍. ലോക്സഭയില്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയാണ് ഈ തീരുമാനം അറിയിച്ചത്. സമിതിയിലെ മറ്റ് അംഗങ്ങളുടെ പേരുകളും സമിതിയുടെ അന്വേഷണ നിബന്ധനകളും വൈകാതെ വെളിപ്പെടുത്തുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. പോട്ട തീവ്രവാദികളെ നേരിടാനായാണ് കൊണ്ടുവന്നത്. അല്ലാതെ സാധാരണ ക്രിമിനല്‍ കുറ്റവാളികളെ നേരിടാനല്ല. ഉപ പ്രാധാനമന്ത്രി പറഞ്ഞു.

ദീര്‍ഘകാലമായി ഡി എം കെയും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകവും പോട്ട പുന പരിശോധിയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എം ഡി എം കെ നേതാവ് വൈകൊയും തമിഴ് നാഷണലിസ്റ് ലിബറേഷന്‍ ആര്‍മി നേതാവ് പി നെടുമാരനും തമിഴ്നാട്ടില്‍ പോട്ട അനുസരിച്ച് ജയിലിലാണ്. ഇതാണ് ഡി എം കെയും എം ഡി എം കെയും പോട്ട പുനപരിശോധന നടത്തണമെന്ന് ബി ജെ പിയോട് ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+