കാണാതായ 22 പേരെ കൂടി ഹാജരാക്കി
കല്പറ്റ: മുത്തങ്ങയിലെ പൊലീസ് നടപടിയെ തുടര്‍ന്ന് കാണാതായ 22 ആദിവാസികളെ കൂടി പൊലീസ് ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ച്ച് 12 ബുധനാഴ്ച ഹാജരാക്കി.
വിവിധ കോളനികളില്‍ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരെയെല്ലാം കോടതി വിട്ടയച്ചു. കാണാതായെന്ന് പറയുന്ന രണ്ട് പേര്‍ ജയിലിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ചൊവാഴ്ച 20 പേരെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അറസ്റുണ്ടാവുമെന്ന് ഭയന്ന് ഇവരെല്ലാം തങ്ങളുടെ കോളനികളില്‍ ഒളിഞ്ഞുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
വയനാട് മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം നല്‍കിയ ഹര്‍ജിയിന്മേല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്.












Click it and Unblock the Notifications