ഓടിപ്പോയ 10 ആദിവാസികള്‍ ഗൂഡല്ലൂരില്‍
ഗൂഡല്ലൂര്‍: മുത്തങ്ങയിലെ പൊലീസ് വെടിവയ്പിനെ തുടര്‍ന്ന് ഓടിപ്പോയ 10 ആദിവാസികളെ ഗൂഡല്ലൂരിനടുത്തുള്ള കോളനിയില്‍ കണ്ടെത്തി.
മുത്തങ്ങയില്‍ ഭൂമി കൈയേറിയ നാല് ആദിവാസി കുടുംബങ്ങളിലെ 10 പേരാണ് ഗൂഡല്ലൂരിലുള്ളത്. പൊലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പിലും ഇവരില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു സന്നദ്ധ സംഘടനയാണ് ഇവര്‍ക്ക് ചികിത്സ നല്‍കിയത്.
കാട്ടില്‍ തങ്ങളോടെപ്പമുണ്ടായിരുന്ന വൃദ്ധരും കുട്ടികളും ഉള്‍പ്പെടുന്ന പലരെയും കാണാതായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
തങ്ങളുടെ കോളനികളിലേക്ക് തിരിച്ചുപോവാന്‍ പേര് വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന ഇവര്‍ തയ്യാറല്ല. പൊലീസ് തുടര്‍ന്നും പീഡിപ്പിക്കുമെന്നും ജയിലിടയ്ക്കുമെന്നും ഭയന്നാണ് ഇവര്‍ തിരികെ പോവാന്‍ വിസമ്മതിക്കുന്നത്.












Click it and Unblock the Notifications