മുത്തങ്ങയിലെ നടപടി ശരി: അദ്വാനി
ദില്ലി: മുത്തങ്ങയില്‍ ആദിവാസികളെ നേരിട്ട കേരളത്തിലെ സര്‍ക്കാരിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി. മാര്‍ച്ച് 13 വ്യാഴാഴ്ച മുത്തങ്ങ പ്രശ്നം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്വാനി.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എന്‍സിപി നേതാവ് പി.എ. സംഗ്മയാണ് മുത്തങ്ങ പ്രശ്നം ചര്‍ച്ചക്കെടുത്തത്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരായ കെ. മുരളീധരനും വി.എസ്. ശിവകുമാറും സംഗ്മയുടെ പ്രമേയത്തെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അവതരണാനുമതി നല്കുകയായിരുന്നു.
പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉടനെ നടത്താന്‍ നിര്‍ദേശിക്കണമെന്ന് അജയകുമാര്‍ എംപി (സിപിഎം) സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ മുത്തങ്ങ സംഭവത്തില്‍ ആന്റണി ഇതുവരെ എടുത്ത നിലപാടുകളെ സോണിയ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോള്‍ അദ്വാനിയും ആന്റണിയുടെ നിലപാടുകളെ പിന്തുണച്ചിരിക്കുന്നത് ആന്റണിയ്ക്ക് അനുഗ്രഹമാകും.












Click it and Unblock the Notifications