Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാബിറ്റാറ്റ് സെന്ററിന് മികച്ച പ്രതികരണം

കൊച്ചി: കോള്‍ സെന്റര്‍ പരിശീലന കേന്ദ്രമായ ഐ ടി ഇ എസ് ഹാബിറ്റാറ്റ് സെന്ററിലേക്ക് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ മികച്ച പ്രതികരണം.

നഗരത്തിലെ കോളജുകളുടെ ആവശ്യപ്രകാരം ഹാബിറ്റാറ്റ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ അവസാനത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. സര്‍വകലാശാലാ പരീക്ഷകള്‍ പ്രത്യേകിച്ച് രണ്ടാം വര്‍ഷത്തെയും മൂന്നാം വര്‍ഷത്തെയും ബിരുദ പരീക്ഷകള്‍ അവസാനിക്കുന്നതു വരെ ഹാബിറ്റാറ്റ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കണമെന്നാണ് കോളെജുകള്‍ ആവശ്യപ്പെട്ടത്.

ബ്രിട്ടീഷ് കൗണ്‍സിലിന്റെ ബിസിനസ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സും സെന്ററില്‍ നടത്തുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള വൈഭവം അദ്ധ്യാപകരിലൂടെ മെച്ചപ്പെടുത്തുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യമെന്ന് ഐ ടി പാര്‍ക്ക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ. ജി. ഗിരീഷ് ബാബു പറഞ്ഞു.

സംസ്ഥാന ഐ ടി മിഷന്റെ ഓഫീസ് സെന്ററില്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഗിരീഷ് ബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+