Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ മകള്‍ ആദ്യാക്ഷരം കുറിച്ചു

ചേര്‍പ്പ്: നടന്‍ ദിലീപിന്റെ മകള്‍ മൂന്നുവയസ്സുകാരി മീനാക്ഷി തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിലുള്ള തിരുവള്ളക്കാവ് ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ചു. കുട്ടികളെ എഴുത്തിനുരുത്തുന്ന ചടങ്ങിന് പേര് കേട്ട ക്ഷേത്രമാണിത്.

നടന്‍ ദിലീപും മഞ്ജുവാര്യരും മഞ്ജുവിന്റെ അച്ഛനമ്മമാരും സഹോദരന്‍ മധുവാരിയരും കൂടെയുണ്ടായിരുന്നു. രാവിലെ ഇവര്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണവും വഴിപാടും, വിദ്യാസരസ്വതി മണ്ഡപത്തില്‍ ദര്‍ശനവും നടത്തി.

മുത്തച്ഛന്റെ കൈപിടിച്ചാണ് മീനാക്ഷി ആദ്യാക്ഷരം കുറിച്ചത്. മുത്തച്ഛന്‍ മീനാക്ഷിയെ ഉരുളിയില്‍ ഉണക്കലരിയില്‍ 51 അക്ഷരം എഴുതിച്ച് സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ ഹരിശ്രീ എഴുതി. ക്ഷേത്രത്തിന് തൊട്ടടുത്താണ് മഞ്ജുവിന്റെ അച്ഛന്‍ മാധവവാരിയരുടെ ഇല്ലം. അവിടെ അല്പ സമയം ചെലവഴിച്ച ശേഷം ദിലീപ് പാലക്കാട് മങ്കരയില്‍ അക്ബര്‍ ജോസിന്റെ സദാനന്ദന്റെ സമയം എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+