മുന്ന കൊലക്കേസ ്: 14 പ്രതികള്‍
കൊച്ചി: അബ്കാരി കോണ്‍ട്രാക്ടര്‍ കെ.ജി. മുന്നയെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികളുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതില്‍ ഏഴ് പേരെ മാത്രമേ ഇതുവരെ അറസ്റ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ എന്നും സിബിഐ പറഞ്ഞു.
പത്താംപ്രതി കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മൈമുന സിബിഐയ്ക്കെതിരെ നല്കിയ കേസില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കുന്നതിനിടയിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ പത്താം പ്രതി കുഞ്ഞുമുഹമ്മദിനെ സിബിഐ വീണ്ടും അന്യായമായി കസ്റഡിയില്‍ വച്ചിരിക്കുകയാണെന്നായിരുന്നു മൈമുനയുടെ പരാതി. കുഞ്ഞുമുഹമ്മദ് തങ്ങളുടെ കസ്റഡിയില്‍ ഇല്ലെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.
കുഞ്ഞുമുഹമ്മദ് സത്യം പറഞ്ഞതിനാല്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ശ്രമിക്കുന്ന ചിലരാണ് അയാളുടെ തിരോധാനത്തിന് പിന്നിലെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ കുഞ്ഞുമുഹമ്മദിനെ സിബിഐ ഉദ്യോഗസ്ഥര്‍ വീണ്ടും കാറില്‍ കയറ്റിക്കൊണ്ടുപോയി എന്നാണ് ഭാര്യ മൈമുനയുടെ പരാതി.
പ്രതികളായ കുഞ്ഞുമുഹമ്മദിനെയും കുട്ടനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായ ചിത്രം സിബിഐയ്ക്ക് ലഭിച്ചത്. പാലക്കാട് ജില്ലയിലെ തുവശ്ശേരിയിലാണ് മുന്നയുടെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ സ്പിരിറ്റും പാംഓയിലും കാറില്‍ ഒഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. ഇക്കാര്യം അറസ്റുചെയ്യപ്പെട്ട പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. പ്രതികള്‍ കൃത്യം നടത്തിയതെങ്ങിനെയെന്ന് കുഞ്ഞുമുഹമ്മദും കുട്ടനും വിവരിച്ചത് സിബിഐ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
കൃത്യം നടത്തുമ്പോള്‍ ഒന്നാം പ്രതി അബ്കാരി കോണ്‍ട്രാക്ടര്‍ പി. വിജയനും മറ്റൊരു പ്രതിയായ പൊലീസ് കോണ്‍സ്റബിള്‍ രാമന്‍കുട്ടിയും സംഭവസ്ഥലത്തുണ്ടായിരുന്നു. ആദ്യം പൊലീസ് കേസന്വേഷിച്ചപ്പോള്‍ ഇതേ കോണ്‍സ്റബിള്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. എംഎല്‍എ പി. കുമാരന്റെ വീട്ടില്‍ നിന്നാണ് മുന്നയുടെ മൃതദേഹം കത്തിക്കാനുള്ള സ്പിരിറ്റും പാം ഓയിലും കന്നാസുകളിലാക്കി കൊണ്ടുവന്നത്. കണ്ടായില്‍ വിജയന്‍, കുട്ടന്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് മുന്നയുടെ കാറിന്റെ ഡിക്കിയില്‍ നിന്നും മുന്നയുടെ മൃതദേഹം പുറത്തെടുത്ത് മുന്‍സീറ്റില്‍ കിടത്തിയത്. രണ്ടാം പ്രതി പി. സുധീറാണ് കാറിനും മുന്നയുടെ ജഡത്തിനും തീകൊളുത്തിയത്.
കുഞ്ഞുമുഹമ്മദ് കേസന്വേഷണവുമായി സഹകരിച്ചകാരണമാണ് ജാമ്യം അനുവദിച്ചതെന്നും സിബിഐ വിശദമാക്കി. കുഞ്ഞുമുഹമ്മദ് അപ്രത്യക്ഷമായ സംഭവം ഡിജിപിയോട് അന്വേഷിക്കാന്‍ ഹൈക്കോടതി ജസ്റിസുമാരായ ശങ്കരസുബനും കെ.കെ. ദിനേശനും ഉത്തരവിട്ടു.












Click it and Unblock the Notifications