പിആര്‍ ഡയറക്ടര്‍ക്കെതിരെ അന്വേഷണം
തൃശൂര്‍: ആദിവാസി ഭൂമിപ്രശ്നം സംബന്ധിച്ച് പത്രപ്പരസ്യം നല്‍കിയ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവായി.
രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത് പത്രങ്ങളില്‍ അരപ്പേജ് പരസ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് തൃശൂര്‍ രാമവര്‍മപുരത്തെ എഡ്വിന്‍ നല്‍കിയ ഹര്‍ജിയിമേല്‍ ജഡ്ജി എസ്. സതീനാഥനാണ് അന്വേഷണത്തിന് ഉത്തരവായത്.
കാടിന്റെ മക്കള്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്നവരേ, സഫലമാകാത്ത വാഗ്ദാനങ്ങളുടെ പട്ടികയില്‍ നിന്നിതാ നിങ്ങള്‍ക്കോര്‍മിക്കാന്‍ മറ്റൊരു ചരിത്രരേഖ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യത്തെ ചൊല്ലിയാണ് പി ആര്‍ ഡി ഡയറക്ടര്‍ പ്രതിക്കൂട്ടിലായത്.
പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷത്തിന്റെ വോട്ട്ബാങ്ക് നിലനിര്‍ത്തുകയാണ് പരസ്യത്തിന്റെ ഉദ്ദേശ്യമെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.












Click it and Unblock the Notifications