സ്വാശ്രയം: സംസ്ഥാന സര്‍ക്കാര്‍ ഇടപെടരുത്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ സ്വാശ്രയ പ്രൊഫണല്‍ കോളജുകളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മെത്രോപ്പോലീത്ത സിറില്‍ മാര്‍ ബസേലിയോസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലാണ് സ്വാശ്രയ പ്രൊഫണല്‍ കോളജുകള്‍ക്ക് എന്‍ ഒ സി നല്‍കുന്നത്. കോളജുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.
സ്വാശ്രയ പ്രൊഫണല്‍ കോളജ് മാനേജ്മെന്റുകളുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കരുത്. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ല. എങ്കിലും സര്‍ക്കാരുമായി മാനേജ്മെന്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്.
സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകള്‍ മാത്രമല്ല പ്രശ്നം. മാനേജ്മെന്റുകളുടെ പ്രവര്‍ത്തന സ്വാതന്ത്യ്രമാണ് യഥാര്‍ഥ പ്രശ്നം. സംവരണം പോലുള്ള കാര്യങ്ങളില്‍ സാമൂഹിക ബാധ്യത നിറേവറ്റാന്‍ മാനേജ്മെന്റുകള്‍ ഒരുക്കമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഒരുക്കമല്ല.
നാലാഞ്ചിറ ബത്തേരി ഹൗസിലെ കോളജ് ഒഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയുടെ ഉദ്ഘാടനം മാര്‍ച്ച് 14ന് വൈകീട്ട് അഞ്ചു മണിയ്ക്ക് കേന്ദ്രമന്ത്രി മുരളി മനോഹര്‍ജോഷി നിര്‍വഹിക്കുമെന്ന് ബിഷപ്പ് അറിയിച്ചു.












Click it and Unblock the Notifications