ആന്റണിയ്ക്ക് സോണിയയുടെ പിന്തുണ
ദില്ലി: മുത്തങ്ങ പ്രശ്നത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പിന്തുണ. കഴിഞ്ഞ ദിവസം മുത്തങ്ങാപ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് സോണിയാ ഗാന്ധി ആന്റണിയോടുള്ള തന്റെ കൂറ് തുറന്ന് പ്രഖ്യാപിച്ചത്.
അത്യാവശ്യമെങ്കില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനെ എതിര്‍ക്കുന്ന ആളാണ് ആന്റണിയെന്ന് ഞാന്‍ കരുതുന്നില്ല.- പാര്‍ലമെന്റില്‍ മുത്തങ്ങയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി സോണിയാ ഗാന്ധി പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണം നടത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് പാര്‍ട്ടിയ്ക്കകത്ത് തന്നെ ഭിന്നാഭിപ്രായമുണ്ട്. ആന്റണി അയച്ചുതന്ന റിപ്പോര്‍ട്ട് പ്രകാരം ഒരു ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് തോന്നുന്നില്ല. മുത്തങ്ങ പ്രശ്നം സംബന്ധിച്ച് ഞാന്‍ ആന്റണിയുമായി ചര്‍ച്ച നടത്തി. - സോണിയാ ഗാന്ധി പറഞ്ഞു.
നേരത്തെ എന്‍സിപി നേതാവ് പി.എ. സംഗ്മയാണ് മുത്തങ്ങ ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റില്‍ തുടക്കമിട്ടത്. മുത്തങ്ങ വെടിവെപ്പിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പി.എ. സംഗ്മ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജോയല്‍ ഒറെം മുത്തങ്ങ സന്ദര്‍ശിക്കുമെന്ന് മറുപടിയായി കേന്ദ്ര പ്രതിരോധസഹമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications