മറ്റ് നമ്പരുകളിലും ഇനിമുതല്‍ രണ്ട് ചേര്‍ക്കണം
തിരുവനന്തപുരം: നേരത്തേ മാറാതിരുന്ന ചില പ്രദേശങ്ങളിലെ ടെലഫോണ്‍ നമ്പരിലും ഇനിമുതല്‍ ആദ്യം രണ്ട് ചേര്‍ക്കണം.
കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, ഉപ്പള, കല്‍പ്പറ്റ, മാനന്തവാടി, പെരിന്തല്‍മണ്ണ, കൊടുവായൂര്‍, മണ്ണാര്‍കാട്, ഷൊര്‍ണ്ണൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം, പീരുമേട്, കാഞ്ഞിരപ്പള്ളി, വൈയ്ക്കം, എന്നിവിടങ്ങളിലെ നമ്പരുകള്‍ക്ക് മുന്നിലാണ് മാര്‍ച്ച് 13 വ്യാഴാഴ്ച രാത്രി മുതല്‍ രണ്ട് ചേര്‍ക്കേണ്ടത്.
പക്ഷേ ഇനിയും കേരളം മുഴുവന്‍ പുതിയ നമ്പര്‍ നടപ്പായിട്ടില്ല. അടൂര്‍, റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് ഇനിയും നമ്പരുകള്‍ക്ക് മുന്നില്‍ രണ്ട് ചേരാത്തത്. ഈ പ്രദേശങ്ങളിലെ നമ്പരുകള്‍ക്ക് മുമ്പ് രണ്ട് ചേര്‍ക്കുന്നതിന് മുമ്പ് ഇവിടത്തെ എസ് ടി ഡി കോഡുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
മഞ്ചേരി, ഇരിങ്ങാലക്കുട, തിരുവല്ല, ആറ്റിങ്ങല്‍, നെടുമങ്ങാട് എന്നിവടങ്ങളിലെ നമ്പരുകള്‍ക്ക് മുന്നിലും ഇനിമുതല്‍ രണ്ട് ചേര്‍ക്കേണ്ടി വരും. തളിപ്പറമ്പ്, നിലമ്പൂര്‍, ആലത്തൂര്‍, തൊടുപുഴ, പാല എന്നിവിടങ്ങളിലെ നമ്പരുകള്‍ ഇപ്പോള്‍ തന്നെ രണ്ടിലാണ് തുടങ്ങുന്നത്. അതുകൊണ്ട് ഈ പ്രദേശങ്ങളിലെ നമ്പരുകളില്‍ രണ്ട് മുന്നില്‍ ചേര്‍ക്കേണ്ടതില്ല.












Click it and Unblock the Notifications