യുദ്ധത്തിനെതിരെ കമലഹാസന്‍
കണ്ണൂര്‍: അമേരിക്ക ചരിത്രത്തില്‍ നിന്നു ഒന്നും പഠിച്ചിട്ടില്ലെന്നും ഒസാമ ബിന്‍ ലാദന്‍മാരെ ഉണ്ടാക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ചലച്ചിത്രതാരം കമലഹാസന്‍.
കണ്ണൂരില്‍ ജില്ലാ യുദ്ധ വിരുദ്ധ വേദി സംഘടിപ്പിച്ച യുദ്ധവിരുദ്ധറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം വിഢിത്തമാണ്. അതിനൊന്നും സൃഷ്ടിക്കാനാവില്ല. പ്രതിഭകളെ വളര്‍ത്തിയ അമേരിക്കയ്ക്കിപ്പോള്‍ തങ്ങളുടെ ചെയ്തികളിലൂടെ ബിന്‍ലാദന്മാരെ സൃഷ്ടിക്കാനാണ് താത്പര്യം.
യുദ്ധത്തിനെതിരായ റാലിയില്‍ താന്‍ പങ്കെടുക്കുന്നത് ഏതെങ്കിലും കക്ഷിയോടുള്ള ചായ്വ് കൊണ്ടല്ല. മനസാക്ഷിയുടെ പേരിലാണ് താന്‍ യുദ്ധത്തിനെതിരെ സംസാരിക്കുന്നത്. ജനശക്തികൊണ്ട ് യുദ്ധത്തെ ചെറുക്കുകയാണ് വേണ്ടതെന്ന് കമലഹാസന്‍ പറഞ്ഞു.
ഇറാക്കിനെ ആക്രമിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് റാലി ഉദ്ഘാടനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി പിണറയി വിജയന്‍ പറഞ്ഞു.
ആയിരക്കണക്കിനാളുകള്‍ റാലിയില്‍ പങ്കെടുത്തു. തമിഴ് കവി പ്രളയന്‍, ആനന്ദവികടന്‍ മുന്‍പത്രാധിപര്‍ മദനന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications