കുവൈത്തിലെ ഇന്ത്യക്കാര്‍ മടങ്ങുന്നു
കുവൈത്ത്: കുവൈത്തിലെ ഇന്ത്യക്കാര്‍ യുദ്ധഭീതിമൂലം മടങ്ങുന്നു. പലരും നേരത്തെ അവധിയെടുത്ത് കുടുംബത്തോടൊപ്പം മടങ്ങുകയാണ്.
ഉടനെ യുദ്ധം ആരംഭിക്കുമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് പലരും തിരക്കിട്ട് മടങ്ങിയത്. ഇങ്ങിനെ മടങ്ങിയവരുടെ ആദ്യ സംഘം മാര്‍ച്ച് 13 വ്യാഴാഴ്ച ഇന്ത്യയിലെത്തി.
യുദ്ധമുണ്ടായാല്‍ ഇറാഖ് ജൈവരാസായുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന് വ്യാപകമായ പ്രചാരണമുണ്ട്. യുദ്ധം തുടങ്ങിയാല്‍ ആദ്യം കുവൈത്തിലേക്ക് ആത്മഹത്യ സ്ക്വാഡുകളെ അയക്കുമെന്നും ഇറാഖ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ആശങ്കകളാണ് മടക്കയാത്രക്കാരുടെ മനസ്സില്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ മടങ്ങുമെന്ന് സൂചനയുണ്ട്.
ഇറാഖ് പ്രശ്നം സംബന്ധിച്ച് ഇനിയൊരു പ്രമേയം അവതരിപ്പിച്ചാല്‍ അതിനെ വീറ്റോ ചെയ്യുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ഇറാഖിനെ ആക്രമിക്കാന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള പുതിയ പ്രമേയം യുഎന്നില്‍ അവതരിപ്പിക്കണോ എന്ന കാര്യത്തില്‍ ബ്രിട്ടന് ആശങ്കയുണ്ട്.
അതേ സമയം യുദ്ധം ഉടനെ തുടങ്ങിയേക്കുമെന്ന് വാഷിംഗ്ടണ്‍ പോസ്റ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രസിഡന്റ് ബുഷ് യുദ്ധം ആരംഭിക്കേണ്ട തീയതി പ്രഖ്യാപിക്കുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ് പറയുന്നത്.












Click it and Unblock the Notifications