Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ലൈസന്‍സ്കാരന്‍ ഓടിച്ചാലും ഇന്‍ഷുറന്‍സ് പണം നല്‍കണം

ദില്ലി: വാഹനം ഓടിയ്ക്കുന്ന ആളിന്റെ ലൈസന്‍സ് വ്യാജമായിരുന്നാലും അപകടത്തില്‍ പെട്ടാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.

വാഹനാപകട കേസുകളെ സംബന്ധിച്ച് സുപ്രധാനമാണ് ഈ വിധി. ജഡ്ജിമാരായ എസ്. എന്‍. വരിയാവ, ബി. എന്‍. അഗര്‍വാള്‍ എന്നവവരാണ് ഈ അഭിപ്രായം പുറപ്പെടുവിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെടുന്നവര്‍ക്കെതിരെ അനാവശ്യമായ അന്യായങ്ങള്‍ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി സമര്‍പ്പിയ്ക്കുന്നു എന്ന് പറഞ്ഞ് ഇവര്‍ക്ക് 20,000 രൂപയുടെ പിഴയും കോടതി നല്‍കി. ഈ കേസിലാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഡ്രൈവര്‍ക്ക് ശരിയായ ലൈസന്‍സ് ഇല്ലായിരുന്നെന്ന് പറഞ്ഞ് ഒരാളിന് പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചപ്പോഴാണ് ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് ഈ വിധി കിട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+