മുംബൈയില്‍ തീവണ്ടിയില്‍ സ്ഫോടനം: 11 മരണം
മുംബൈ: മാര്‍ച്ച് 13 വ്യാഴാഴ്ച രാത്രി ലോക്കല്‍ ട്രെയിനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.
ഛത്രപതി ശിവജി ടെര്‍മിനസില്‍ നിന്ന് കര്‍ജിത്തിലേക്ക് പോവുകയായിരുന്ന തീവണ്ടിയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. രാത്രി 8.40 ഓടെ ഫസ്റ് ക്ലാസ് ലേഡീസ് കമ്പാര്‍ട്ട്മെന്റിലായിരുന്നു സ്ഫോടനം.
മരിച്ചവരില്‍ രണ്ട് വനിതാ കോണ്‍സ്റബിള്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ സ്ത്രീകളാണ്. 65 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച ബോഗിയോട് ചേര്‍ന്നുള്ള കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന മുകുന്ദ പിള്ളയ്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മുംബൈ നഗരത്തിലുണ്ടാവുന്ന നാലാമത്തെ ബോംബ് സ്ഫോടനമാണിത്.












Click it and Unblock the Notifications