13 ആദിവാസികളെ കൂടി ഹാജരാക്കി
കല്പറ്റ: മുത്തങ്ങയിലെ വെടിവയ്പിനെ തുടര്‍ന്ന് കാണാതായ 13 ആദിവാസികളെ കൂടി പൊലീസ് കോടതിയില്‍ ഹാജരാക്കി.
ഇതോടെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയ ആദിവാസികളുടെ എണ്ണം 55 ആയി. 64 പേരെ കാണാനില്ലെന്നായിരുന്നു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ എല്ലാ ആദിവാസികളെയും വിട്ടയച്ചു. ഒമ്പത് ആദിവാസികള്‍ ഗൂഡല്ലൂരിലുണ്ടെന്നും ഇവരെ കണ്ടെത്തി ഹാജരാക്കുമെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു.












Click it and Unblock the Notifications