കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് വിശദ വിവരങ്ങള്‍

  • By Staff
Google Oneindia Malayalam News

സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ക്കും പ്ലാസ്റിക്ക് ഉല്പന്നങ്ങള്‍ക്കും നികുതി കൂട്ടിയപ്പോള്‍ ജിവന്‍ രക്ഷാ ഔഷധങ്ങളും മെഴുകുതിരിയും മറ്റും നികുതിയില്‍ നിന്ന് ഒഴിവാക്കി. പുല്‍പായ, തഴപ്പായ, പെന്‍സില്‍, പേന, മഷി, ഇന്‍സ്ട്രുമെന്റ് ബോക്സ്, ബ്ലാക്ക് ബോര്‍ഡ്, ഷാര്‍പ്പനര്‍, ചോക്ക് ഡസ്റര്‍ എന്നിവയാണ് നികുതിയില്‍ നിന്ന് ഒഴിവാക്കിയ മറ്റ് വസ്തുക്കള്‍.

റവന്യൂ കമ്മി 1897.67 കോടി രൂപയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ഇത് 14 ശതമാനം കുറവാണ്.

ബജറ്റിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ.

ക്ഷേമ പെന്‍ഷന്‍ കുടിശിക 2003 മാര്‍ച്ച് മാസം തന്നെ തീര്‍ക്കും.

ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ക്ഷാമ ബത്ത കുടിശിക നല്‍കും. മേയ് വരെയുള്ള കുടിശിക പ്രോവിഡണ്ട് ഫണ്ടില്‍ ലയിപ്പിയ്ക്കും.

ലക്ഷം വീട് പുനരുദ്ധരിയ്ക്കാന്‍ പത്ത് കോടി.

ആഗോള നിക്ഷേപക സമ്മേളനത്തിലെ പദ്ധതികള്‍ നടപ്പാക്കാനായി കിന്‍ഫ്രായ്ക്ക് 100 കോടി.

തിരുവനന്തപുരത്ത് ജൈവ സാങ്കേതിക പാര്‍ക്ക്.

ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് ഒരു കോടി.

എം എല്‍ എ ഫണ്ട് 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കി.

തലസ്ഥാന വികസനത്തിന് 250 കോടിയുടെ പദ്ധതി.

തിരുവനന്തപുരം മണ്ണന്തലയില്‍ അംബേദ്കര്‍ ഗ്രന്ഥശാല, ദളിത് മ്യൂസിയം, ആര്‍ട്ട് ഗാലറി.

ആദിവാസികള്‍ക്ക് അടിസ്ഥാന നിര്‍വഹണ പദ്ധതി.

കാര്‍ഷിക മേഖല

പ്രത്യേക കാര്‍ഷീക മേഖല രൂപീകരിച്ചു. ഇതില്‍ ഒന്‍പത് ജില്ലകള്‍ ഉള്‍പ്പെടും. പഴം, പച്ചക്കറി കയറ്റുമതിയില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ചെയ്യാന്‍ 2.87 കോടി.

കാര്‍ഷീക വിളകള്‍ക്ക് വിലസ്ഥിരതാ ഫണ്ട് രൂപീകരിയ്ക്കും.

സൈലന്റ് വാലിയും അഗസ്ത്യകൂടവും അടങ്ങുന്ന ഹെര്‍ബല്‍ ബയോ വാലി രൂപീകരിക്കും.

തെങ്ങ്, കാപ്പി, തെയില, പാക്ക്, റബര്‍, കുരുമുളക്, ഇഞ്ചി, ഏലം എന്നിവയ്ക്ക് വില സ്ഥിരത ഉറപ്പു വരുത്താന്‍ 50 കോടി രൂപ.

സാമ്പത്തികസ്ഥിതിയുടെ 20.13 ശതമാനംകാര്‍ഷിക മേഖലയില്‍ നിന്ന്.

സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പരിഗണിക്കും.

കാര്‍ഷിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ വെര്‍ച്വല്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിന് ഒരു കോടി.

നാളികേര സസ്കരണത്തിന് 10.50 കോടി.

വ്യാവസായരംഗം

ആഗോള നിക്ഷേപക സമ്മേളന പദ്ധതികളില്‍ ആവശ്യമായ സര്‍ക്കാര്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കിന്‍ഫ്രയ്ക്ക് 100 കോടി രൂപ അനുവദിച്ചു.

ഭക്ഷ്യ സംസ്കരണ വ്യവസായം കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രചരണ പരിപാടി. അടൂരില്‍ ഫുഡ് പാര്‍ക്ക്. വയനാട്ടിലും ആറളത്തും ഹെര്‍ബല്‍ പാര്‍ക്കുകള്‍. നീക്കി വച്ച തുക രണ്ട് കോടി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിന് പ്രത്യേക തുക.

പരമ്പരാഗത മേഖല

പരമ്പരാഗത വ്യവസായ സഹായ നിധി രൂപീകരിക്കും. മൊത്തം ചെലവ് 300 കോടി. ആദ്യവര്‍ഷം 50 കോടി നല്കും.

കയര്‍ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെ പുതിയ ഉല്‍പ്പന്നങ്ങള്‍.

കയര്‍ മേഖലയ്ക്ക് 12.10 കോടി.

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി.

കൈത്തറി മേഖലയ്ക്ക് 24.97 കോടി.

ടെക്സ് ഫെഡിന്റെ കീഴിലുള്ള സഹകരണ നെയ്ത്തു മില്ലുകളെ സഹായിക്കാന്‍ പദ്ധതി.

കോട്ടയത്തെ പ്രിയദര്‍ശിനി കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ പരിധി 6000 ല്‍ നിന്ന് 25000 സ്പിന്‍ഡില്‍ ആയി ഉയര്‍ത്താന്‍ ഒരു കോടി രൂപ.

വ്യവസായ മേഖലയ്ക്ക് മൊത്തത്തില്‍ 26.08 കോടി രൂപ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X