Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ബഹളം: ബജറ്റ് 10 മിനുട്ടിനുള്ളില്‍

തിരുവനന്തപുരം: പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ ബജറ്റ് പ്രസംഗം 10 മിനുട്ടിനുള്ളില്‍ അവസാനിപ്പിച്ചു.

രാവിലെ ഒമ്പത് മണിയ്ക്ക് ശങ്കരനാരായണ്‍ ബജറ്റ് പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കാന്‍ തുടങ്ങി. മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. നടുത്തളത്തില്‍ വലയമുണ്ടാക്കിയ വാച്ച് ആന്റ് വാര്‍ഡ് ഗാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ കയ്യാങ്കളി നടത്തുകയും ചെയ്തു.

പ്രതിപക്ഷം ബഹളം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ബജറ്റ് സഭയുടെ മുമ്പാകെ വയ്ക്കാന്‍ സ്പീക്കര്‍ ധനമന്ത്രിയോട് നിര്‍ദേശിച്ചു. സഭ വെള്ളിയാഴ്ചത്തേക്ക് പിരിയുന്നതായി അറിയിക്കുകയും ചെയ്തു.

നേരത്തെ ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനും പ്രസംഗം തുടങ്ങി. അച്യുതാനന്ദന് മൈക്ക് അനുവദിക്കാത്തതിനാല്‍ എന്താണ് പറയുന്നതെന്ന് വ്യക്തമാവുന്നുണ്ടായിരുന്നില്ല.

മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന വലിയ ബാനര്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അംഗങ്ങളില്‍ പലരും പ്ലക്കാര്‍ഡുകള്‍ കൈയിലേന്തി.

ശങ്കരനാരായണന്‍ ബജറ്റ് പ്രസംഗം തുടര്‍ന്നപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി. ചിലര്‍ ഡസ്കിന് മുകളില്‍ കയറിനിന്നു. ചിലര്‍ കടലാസുകള്‍ കീറിയെറിഞ്ഞു. തുടര്‍ന്നായിരുന്നു സഭയുടെ നടുത്തളത്തിലെത്തി വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളുമായി കയ്യാങ്കളി നടത്തിയത്. സഭ പിരിഞ്ഞതിന് ശേഷവും ചില പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ തന്നെ നിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+