Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പതിവില്ലാത്ത നടപടി

തിരുവനന്തപുരം: ബജറ്റ് പ്രസംഗം പൂര്‍ണ്ണമായും സഭയില്‍ വായിയ്ക്കാതെ ബജറ്റ് അവതരണം നടത്തുന്നത് ഇത് ഒരുപക്ഷേ കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിരിയ്ക്കും.

2002 മാര്‍ച്ച് എട്ടിന് ബജറ്റ് അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷം ബഹളം വച്ചിരുന്നു. അന്നും രാവിലെ ഒമ്പത് മണിയ്ക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. ബഹളം വച്ച പ്രതിപക്ഷം 9.08 ആയപ്പോഴേയ്ക്കും പുറത്ത് പോയി. തുടര്‍ന്ന് ധന മന്ത്രി ശങ്കരനാരായണന്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കുകയാണ് അന്ന് ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ധനമന്ത്രി വിഷമമില്ലാതെ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയതായിരിയ്ക്കും ഇന്ന് മാര്‍ച്ച് 14 വെള്ളിയാഴ്ച പ്രതിപക്ഷം തന്ത്രം മാറ്റാന്‍ കാരണം. ബാനറുമായി നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. മുത്തങ്ങയില്‍ ആദിവാസിള്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നത് തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സെക്രട്ടേറിയറ്റിന് പുറത്ത് നാല് പ്രതിപക്ഷ എം. എല്‍. എ മാര്‍ ഈ ആവശ്യം നടപ്പാക്കാനായി നിരാഹാര സമരം നടത്തുന്നുണ്ട്. ഇതും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ആക്കം കൂട്ടാന്‍ കാരണമായി.

പ്രതിഷേധം ഉണ്ടെങ്കിലും സാധാരണ ബഹളത്തിനിടയില്‍ ബജറ്റ് പ്രസംഗം നടത്തുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായിരുന്നു വെള്ളിയാഴ്ച സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ നടപടി. സ്പീക്കര്‍ സഭ നടത്തുന്നതില്‍ സ്വീകരിയ്ക്കുന്ന കര്‍ശന സമീപനത്തിന്റെ തുടര്‍ച്ച മാത്രമാണിത്. സാങ്കേതികമായി ബജറ്റ് പ്രസംഗം പൂര്‍ണ്ണമായി സഭയില്‍ നടത്തണമെന്നില്ല. ബജറ്റ് രേഖകള്‍ സഭയില്‍ സമര്‍പ്പിച്ചാല്‍ മതി. അതുകൊണ്ടാണ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഈ തീരുമാനം എടുത്തത്.

ബജറ്റ് സഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞ ഉടനേ തന്നെ ബജറ്റ് രേഖകള്‍ വിതരണം ചെയ്തു. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ബജറ്റ് രേഖകളോടൊപ്പം വിതരണം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+