സോപ്പ്, പ്ലാസ്റിക്, പൗഡര്‍ വില കൂടും
തിരുവനന്തപുരം: മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതു മൂലം സംസ്ഥാനത്തിനുണ്ടാവുന്ന നഷ്ടം നികത്താന്‍ പല സാധനങ്ങള്‍ക്കും ബജറ്റില്‍ പ്രവേശന നികുതി ഏര്‍പ്പെടുത്തി.
പ്രവേശന നികുതി ഏര്‍പ്പെടുത്തുന്നതുമൂലം സോപ്പ്, പ്ലാസ്റിക് ഉല്പന്നങ്ങള്‍ , പൗഡര്‍, സാനിട്ടറി ഉപകരണങ്ങള്‍, പാല്‍പ്പൊടി, ഇറച്ചിക്കോഴി എന്നിവയ്ക്ക് വില കൂടും.
519.88 കോടിയുടെ കമ്മി ബജറ്റാണ് ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. കമ്മി നികത്തുന്നതിന് അധികവിഭവ സമാഹരണത്തിന് നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. മൂലധനച്ചെലവില്‍ 210 കോടിയുടെ കുറവുണ്ട്. ഇത് വികസന പ്രവര്‍ത്തനത്തെ ബാധിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മെഡിയ്ക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ഭവന വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
4350 കോടിയുടെ വാര്‍ഷിക പദ്ധതിയ്ക്കാണ് രൂപം നല്‍കിയിരിയ്ക്കുന്നത്.
ഭരണനവീകരണത്തിന് 313.5 കോടിയും പിന്നോക്കവിഭാഗത്തിനായി ഭൂമൈത്രി എന്ന പദ്ധതിയ്ക്ക് 60 കോടിയും നീക്കിവച്ചിട്ടുണ്ട്.
എം എല്‍ എ ഫണ്ട് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തി. പരമ്പരാഗത വ്യവസായ വികസനത്തിന് 500 കോടിയും നഗരവികസനത്തിന് 75 കോടിയും നീക്കിവെച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ചത് 105 കോടി രൂപയാണ്. താഴ്ന വിഭാഗത്തിന് പുത്തന്‍ പദ്ധതി ഉണ്ട്. ദുമൈത്രി പദ്ധതി എന്ന് പേരിട്ട ഇതിന് മാറ്റി വച്ചിട്ടുള്ളത് 60 കോടി രൂപയാണ്.
തെങ്ങ് കൃഷി വികസനത്തിന് 50 കോടി രൂപയാണ് മാറ്റി വച്ചിട്ടുള്ളത്. തിരുവനന്തപുരം വികസനത്തിന് പ്രത്യേക പണം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications