ഉമ്മന്‍ ചാണ്ടിയുടെ അച്ഛന്‍ അന്തരിച്ചു
കോട്ടയം: ഐക്യ ജനാധിപത്യ മുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയുടെ അച്ഛന്‍ കെ. ഒ. ചാണ്ടി (94) അന്തരിച്ചു. പുതുപ്പള്ളി പാറേട്ട് ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മുന്‍ എം. എല്‍. സി പി ജെ ഉമ്മന്റെ മകനാണ് ചാണ്ടി. എന്‍ ജെ ഉമ്മന്‍ സ്മാരക സ്കൂളിന്റെ മാനേജരും ആയിരുന്നു. മരണ സമയത്ത് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തായിരുന്നു. മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലാണ്. ശവസംസ്കാരസമയം പിന്നീട് തീരുമാനിയ്ക്കും.
കുമരകം ഒരുവെട്ടിത്തറ കുടുംബാംഗമായ ബേബിക്കുട്ടിയാണ് ഭാര്യ. അലക്സ് ചാണ്ടി. വത്സമ്മ മാത്യു എന്നിവരാണ് മറ്റ് മക്കള്‍, മറിയാമ്മ, ലൈല അലക്സ്, മണലുംഭാഗത്ത് മാത്യു എന്നിവരാണ് മരുമക്കള്‍.












Click it and Unblock the Notifications