കിന്‍ഫ്ര പാര്‍ക്ക് കൊച്ചി ടെക്നോപാര്‍ക്കാക്കും
കൊച്ചി: കാക്കനാട്ടെ കിന്‍ഫ്ര പാര്‍ക്ക് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ മാതൃകയില്‍ വികസിപ്പിക്കും. കൊച്ചി ടെക്നോപാര്‍ക്ക് എന്നായിരിക്കും പുതിയ പേര്.
വികസനത്തിനായി കിന്‍ഫ്ര പാര്‍ക്കിന്റെ സമീപത്തുള്ള 100 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കും. ഇപ്പോള്‍ 101 ഏക്കറിലാണ് കിന്‍ഫ്ര പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.
കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം കൊണ്ടുവരികയും ഐടിയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഐ ടി വകുപ്പിന്റെ കീഴിലാക്കുകയും ലക്ഷ്യമാക്കിയാണ് കിന്‍ഫ്ര പാര്‍ക്കിനെ കൊച്ചി ടെക്നോപാര്‍ക്കാക്കുന്നത്. ഇപ്പോള്‍ കിന്‍ഫ്ര വ്യവസായ വകുപ്പിന്റെയും ഐടി പാര്‍ക്ക് ഐ ടി വകുപ്പിന്റെയും കീഴിലാണ്. ഇതുകാരണം ഐടിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ എങ്ങനെ കിന്‍ഫ്രയില്‍ ചെയ്യുമെന്ന ആശയക്കുഴപ്പമുണ്ട്.
ഇപ്പോള്‍ കിന്‍ഫ്ര പാര്‍ക്കിലെ 80 ഏക്കറോളം ഐടി ഇതര കമ്പനികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഐ ടി കമ്പനികള്‍ക്കായി 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ ധാരണയിലെത്തിയ ഐ ടി സിറ്റി കിന്‍ഫ്രയിലാണ് സ്ഥപിയ്ക്കുന്നത്. ഐടി വകുപ്പിന്റെ കീഴിലായിരിക്കും ഐടി സിറ്റി.












Click it and Unblock the Notifications