മൃദംഗവിദ്വാന്റെ തിരോധാനത്തില്‍ ദുരൂഹത
കോട്ടയം: മൃദംഗവിദ്വാന്‍ ശശികുമാറിന്റെ തിരോധാനം സംബന്ധിച്ച് ഒരു തുമ്പും കിട്ടിയില്ല. എറണാകുളത്തേക്ക് മൃദംഗം പഠിപ്പിക്കാനെന്ന് പറഞ്ഞ് പോയ ശശികുമാര്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല.
കിടങ്ങൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ വില്‍സണ്‍ ആണ് ശശികുമാറിനെ റെയില്‍വേ സ്റേഷനിലെത്തിച്ചത്. ഇയാള്‍ക്ക് യാത്രാക്കൂലിയായി 140 രൂപയും ലഭിച്ചു.
മൃദംഗവും ചെരിപ്പും വീട്ടില്‍ തന്നെയുള്ളതിനാല്‍ നാടുവിട്ടതാവാന്‍ സാധ്യതയില്ലെന്ന് ഊഹിക്കുന്നു. ശശികുമാറിന്റെ ശിഷ്യരുടെ സഹായത്തോടെ എറണാകുളത്തുള്ള സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.












Click it and Unblock the Notifications