പെറ്റ് ബോട്ടിലുകളില്‍ നിന്നും ടീ-ഷര്‍ട്ട്
കല്പറ്റ: വലിച്ചെറിയുന്ന മിനറല്‍ വാട്ടര്‍ കുപ്പികളുപയോഗിച്ച് ടീ ഷര്‍ട്ടുകള്‍ ഉണ്ടാക്കാനുള്ളഒരു പദ്ധതി അംഗീകാരത്തിനായി ടെക്സ് ഫെഡ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.
പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ച് ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ജാക്കറ്റുകളും കാര്‍പ്പറ്റുകളും നിര്‍മിക്കാനുള്ള പദ്ധതിയാണ് ടെക്സ്ഫെഡ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ടെക്സ്ഫെഡ് ചെയര്‍മാന്‍ എന്‍. മമ്മൂട്ടി പറഞ്ഞു. 8.5 കോടിയുടെ പദ്ധതിയാണ് ഇത്.
മിനറല്‍ വാട്ടര്‍ കുപ്പികള്‍ വലിച്ചെറിയുന്നതു മൂലമുണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
വിദേശമലയാളികളുടെ സഹായത്തോടെ വയനാട്ടില്‍ യന്ത്രതറി മേഖല ആധുനികവല്കരിക്കുന്നതിനുള്ള ഒരു പദ്ധതിയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഒരു ഗവേഷണ വികസന കേന്ദ്രം സ്ഥാപിയ്ക്കും. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പിന്റെ സഹായത്തോടെയായിരിക്കും കേന്ദ്രം പ്രവര്‍ത്തിയ്ക്കുന്നത്.












Click it and Unblock the Notifications