കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ ആക്രമിക്കുന്നു
ബാംഗ്ലൂര്‍: സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ ആക്രമിച്ച് പണം പിടുങ്ങുന്നതായി വാര്‍ത്ത. ബാംഗ്ലൂരിലെ മാടിവാള തവര്‍ക്കരെ സ്വദേശി ഹരികൃഷ്ണ (23) എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറില്‍ നിന്ന് 9,000 രൂപയുടെ ആഭരണങ്ങളാണ് അക്രമികള്‍ തട്ടിപ്പറിച്ചത്.
മാരുതി വാനിലെത്തിയ നാലംഗസംഘം ഹരികൃഷ്ണയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ദിരാനഗര്‍ ബിഡിഎ പാര്‍ക്കിനടുത്ത് വച്ചാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
മറ്റൊരു സംഭവം നടന്നത് മക്കിക്കരയ്ക്കടുത്താണ്. വീട്ടിലേക്ക് പോകുകയായിരുന്ന പൂര്‍ണ്ണ കിരണ്‍ എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ സദാശിവനഗര്‍ ബാങ്കിടാങ്കിന് സമീപം നാലുപേര്‍ തടഞ്ഞുനിര്‍ത്തി. 500 രൂപയും വാച്ചും കവര്‍ന്നു. പക്ഷെ ഈ സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. സദാശിവനഗര്‍ സ്വദേശി സുബ്രഹ്മണി(18), മയാലിക്കാവ് സ്വദേശി ശിവകുമാര്‍(17), പിജിഹള്ളിയിലുള്ള ശിവകുമാര്‍(18), ഭുവനേശ്വരി നഗറിലെ നാരായണസ്വാമി(19) എന്നിവരാണ് പിടിയിലായത്.












Click it and Unblock the Notifications