ബി ജെ പി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
മാവേലിക്കര: ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കുടശനാട് കെട്ടുവിരത്തില്‍ വടക്കേതില്‍ ജോര്‍ജ്ജുകുട്ടി (48) യാണ് വെട്ടേറ്റ് മരിച്ചത്.
മാര്‍ച്ച് 14 വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. വീട്ടുമുറ്റത്ത് വച്ചായിരുന്നു കൊല. വലതുകൈയ്ക്ക് വെട്ടേറ്റ ജോര്‍ജ്ജുകുട്ടിയെ ചെങ്ങന്നൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
വീട്ടിന് മുന്നില്‍ കൂടി അസഭ്യം പറഞ്ഞ് പോയവരുമായി ഉണ്ടായ വാക്കേറ്റമാണ് കൊലയില്‍ അവസാനിച്ചത്. പ്രതികളില്‍ ചിലരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.
കുടശനാട് ബി ജെ പി മാര്‍ച്ച് 15 ന് ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.












Click it and Unblock the Notifications