ബിഎസ്എന്‍എല്‍ വില്‍ ഫോണ്‍ തലസ്ഥാനത്തും
തിരുവനന്തപുരം: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് തിരുവനന്തപുരത്തും വയര്‍ലസ് ഇന്‍ ലോക്കല്‍ ലൂപ്പ് (വില്‍) മൊബൈല്‍ ഫോണ്‍ സേവനം തുടങ്ങും.
ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ കെ. ശ്രീകണ്ഠന്‍ നായരാണ് ഇത് വെളിപ്പെടുത്തിയത്. ഈ ഫോണ്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് മുഴുവനും മൊബൈല്‍ ഫോണായി ഉപയോഗിയ്ക്കാനാവും. ബി എസ് എന്‍ എല്‍ കൊച്ചിയില്‍ ഈ കൗകര്യം നടപ്പാക്കിയിട്ട് മാസങ്ങളായി.
തിരുവന്തപുരം പ്രദേശത്തെ ടെലഫോണ്‍ ഡയറക്ടറി നഗരത്തില്‍ മാര്‍ച്ച് 25 മുതലും ഗ്രാമങ്ങളില്‍ ഏപ്രില്‍ രണ്ട് മുതലും വിതരണം ചെയ്ത് തുടങ്ങും. രണ്ട് വാല്യങ്ങളുള്ളതാണ് പുതിയ ഡയറക്ടറി.
ടെലഫോണ്‍ ബില്ലും മുന്‍ ഡയറക്ടറിയുടെ കൂപ്പണും ഹാജരാക്കിയാല്‍ പുതിയ ഡയറക്ടറി കിട്ടും.












Click it and Unblock the Notifications