മനുഷ്യാവകാശം ലംഘിക്കുന്നില്ലെന്ന് ഡിജിപി
കൊച്ചി: പൊലീസാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരെന്ന് ഡി ജി പി കെ. ജെ. ജോസഫ്.
തങ്ങളാരുടെയും അവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള പൊലീസിന്റെ റെക്കോഡുകളാണ് മെച്ചമെന്നും ഡി ജി പി അവകാശപ്പെട്ടു.
പൊലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ തങ്ങള്‍ക്ക് അയച്ച പരാതികള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്.
മുത്തങ്ങ സംഭവത്തെ തുടര്‍ന്ന് അറസ്റിലായ സി. കെ. ജാനുവിനെയും ഗീതാനന്ദനെയും നാട്ടുകാരാണ് മര്‍ദിച്ചത്. ഡയറ്റ് ലക്ചറര്‍ സുരേന്ദ്രനെ മര്‍ദിച്ചതിനെ കുറിച്ച് അറിയില്ല. ഒരു പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കും.












Click it and Unblock the Notifications