ജുഡീഷ്യല്‍ അന്വേഷണം വേണം: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണം മതിയെന്നുമുള്ള നിലപാട് മുഖ്യമന്ത്രി എ. കെ. ആന്റണി ആവര്‍ത്തിച്ചു.
സ്വാഗതപ്രസംഗം നടത്തിയ ചീഫ് വിപ്പ് പി. പി. ജോര്‍ജാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ആദ്യമുന്നയിച്ചത്. തുടര്‍ന്ന് പ്രസംഗിച്ച ഐ ഗ്രൂപ്പ് എം എല്‍ എമാരും ഈ ആവശ്യം ആവര്‍ത്തിച്ചു.
അതേ സമയം മറ്റ് ഗ്രൂപ്പുകളിലെ എം എല്‍ എമാര്‍ ഈ ആവശ്യത്തോട് യോജിച്ചില്ല. പ്രതിപക്ഷ സമരത്തെ രാഷ്ട്രീയമായി നേരിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications