വിദേശഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും
തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ താത്പര്യങ്ങളും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന്് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
കൊലാലമ്പൂരില്‍ ഇന്ത്യന്‍ ഐടി വിദഗ്ധരോടുള്ള മോശപ്പെട്ട സമീപനം സംബന്ധിച്ച് മലേഷ്യന്‍ ഹൈക്കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമറിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
പീഡനം നേരിടേണ്ടിവരുന്ന ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്ക് സഹായമെത്തിച്ചില്ലെങ്കില്‍ ഉഭയകക്ഷി ബന്ധം തകരുമെന്ന് മലേഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാമ്പത്തിക തകര്‍ച്ച കാരണം ലോകത്തെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍ മതിയായ രേഖകളോടെ വിദേശത്ത് ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്- ജോഷി പറഞ്ഞു.












Click it and Unblock the Notifications