സ്വാശ്രയം: ചര്‍ച്ച നടത്തണമെന്ന് ജോഷി
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ട സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും മാനേജ്മെന്റുകളും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി നിര്‍ദേശിച്ചു.
തിരുവനന്തപുരത്ത് മാര്‍ ബസേലിയോസ് കോളജ് ഒഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച സുപ്രിം കോടതി വിധി വിവിധ തരത്തിലാണ് വ്യാഖ്യാനം ചെയ്യുന്നതെന്നിരിക്കെ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. സുപ്രിം കോടതി വിധി സംബന്ധിച്ച് പഠിക്കാന്‍ ഒരു പ്രത്യേക സമിതിയ്ക്ക് കേന്ദ്രം രൂപംനല്‍കിയിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ഈ പ്രശ്നത്തില്‍ ഒരു സമവായമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.
വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം ദോഷകരമാണ്. വിദേശ സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് ജോഷി പറഞ്ഞു.












Click it and Unblock the Notifications