സുകുമാരക്കുറുപ്പ് സുരേന്ദ്രനായപ്പോള്‍
കല്‍പ്പറ്റ: ഡിജിപി കെ.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പൊലീസിനിപ്പോള്‍ ആവേശം അല്പം കൂടുതലാണ്. തിരുനെല്ലിയില്‍ സുകുമാരക്കുറുപ്പിനെ പിടിയ്ക്കാന്‍ പൊലീസിനെ എടുത്തുചാടിയതും ഈ ആവേശം കൊണ്ട് തന്നെ. പക്ഷെ പിടിച്ചയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ കൊല്ലം സ്വദേശി സുരേന്ദ്രന്‍ എന്നൊരാളാണെന്ന് മനസ്സിലായത്.
മാര്‍ച്ച് 14 വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടക്കമിങ്ങനെ: തിരുനെല്ലി ആശ്രമം സ്കൂള്‍ ഹെഡ്മാസ്റര്‍ കെ. രാഘവന്‍ സ്വന്തം നാടായ പേരാവൂരിലേക്ക് ബസ് കാത്ത് നില്ക്കുകയായിരുന്നു. അപ്പോഴതാ കാവിവസ്ത്രം ധരിച്ച് താടി നീട്ടിവളര്‍ത്തിയ ഒരാള്‍. അയാള്‍ ചായ കുടിക്കാന്‍ മാസ്ററോട് പണം ചോദിച്ചു.
ഹെഡ്മാസ്റര്‍ അയാള്‍ക്ക് തൊട്ടടുത്ത ചായക്കടയില്‍ നിന്നും ചായ വാങ്ങിക്കൊടുത്തു. അപ്പോഴാണ് മാസ്റര്‍ക്ക് സംശയം ഇയാള്‍ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പല്ലേ? മാസ്റര്‍ വേഗം പൊലീസിനെ വിവരമറിയിച്ചു. തിരുനെല്ലി പൊലീസെത്തി അയാളെ അറസ്റു ചെയ്തു.
ഉടനെ വാര്‍ത്ത പരന്നു. പൊലീസ് സുകുമാരക്കുറുപ്പിനെ തിരുനെല്ലിയില്‍ നിന്നും പിടികൂടിയിരിക്കുന്നു. പത്രക്കാര്‍ പൊലീസ് സ്റേഷനിലേക്ക് പാഞ്ഞു. അപ്പോള്‍ പൊലീസിന്റെ വിലക്ക്. വിവരങ്ങളൊന്നും ഇപ്പോള്‍ നല്കാനാവില്ല. പടമെടുക്കാനും അനുവദിക്കില്ല. പത്രക്കാര്‍ പുറത്ത് കാത്ത് നിന്നു.
സുകുമാരക്കുറുപ്പിനെ ചോദ്യം ചെയ്യാന്‍ അതാ ക്രൈംബ്രാഞ്ച് ഐജി മഹേഷ്കുമാര്‍ സിംഗ്ലയും എസ്പി മാത്യു പോളികാര്‍പ്പും എത്തുന്നു.
പക്ഷെ ചോദ്യം ചെയ്തപ്പോഴാണ് കാവിവസ്ത്രക്കാരന്‍ കൊല്ലം പരവൂര്‍ നെടുങ്ങോല സ്വദേശി ആലിങ്കല്‍ ശ്രീകൃഷ്ണ വിലാസം സുരേന്ദ്രനാണെന്ന് അറിഞ്ഞത്. കൊല്ലത്ത് നടത്തിയ അന്വേഷണത്തില്‍ ആറ് വര്‍ഷം മുമ്പ് നാട്വിട്ട സുരേന്ദ്രന്‍ തന്നെയാണതെന്ന് മനസ്സിലായി.
അബദ്ധം മനസ്സിലായ പൊലീസ് ഇയാളെ പിടിച്ചിടത്ത് തന്നെ കൊണ്ടുവിട്ടു.
പണ്ട് ഒരിയ്ക്കല്‍ ഗുജറാത്തില്‍നിന്നും ഇതുപോലെ ഒരാളെ സുകുമാരക്കുറുപ്പ് എന്ന് പറഞ്ഞ് പടിച്ചിരുന്നു. അയാളും സന്യാസി തന്നെ. കേരളത്തില്‍ നിന്ന് പൊലിസ് തീവണ്ടി കയറി എത്തി ഗുജറാത്തില്‍. കുറുപ്പിനെ അങ്ങനെ വിടാന്‍ പറ്റുമോ? കേരള പൊലീസ് നോക്കിയപ്പോള്‍ അയാളുടെ കൈയ്യില്‍ 80,000 രൂപയുമുണ്ട്. പിന്നെ അത് കുറുപ്പാണെന്നതിന് സംശയമുണ്ടോയെന്നായി കേരള പൊലീസ്. പക്ഷേ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മനസ്സിലായി അയാള്‍ കുറുപ്പല്ലെന്ന്. വണ്ടി കയറി ഗുജറാത്തിലെത്തിയ പൊലീസ് അതേപോലെ മടങ്ങി.












Click it and Unblock the Notifications