ശബരിമല ക്ഷേത്രനട തുറന്നു
ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു. മീനമാസം ഒന്നാം തിയതിയായ ശനിയാഴ്ച പതിവ് പൂജകള്‍ തുടങ്ങി.
മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പെരികമന ശങ്കരനാരായണന്‍ നമ്പൂതിരി നട തുറന്നു. നടതുറക്കുമ്പോള്‍ ആയിരങ്ങള്‍ ശരണം വിളിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് നട തുറന്ന് പതിവ് പൂജകള്‍ ആരംഭിച്ചു. മാര്‍ച്ച് 18ന് പൈങ്കുനിഉത്ര ആഘോഷനം നടക്കും. അന്ന് കളാഭിഷേകമുണ്ടാവും.
19ന് ആചാര്യവരണവും സര്‍പ്പബലിയും നടത്തും. ദേവപ്രശ്നത്തില്‍ നിര്‍ദേശിച്ചതനുസരിച്ച് 20നും 21നും പരിഹാരക്രിയകള്‍ നടത്തും.












Click it and Unblock the Notifications