ജലപ്പാതയുടെ ആഴം കൂട്ടുന്നു
കൊച്ചി: കോട്ടപ്പുറത്തിനും കൊല്ലത്തിനുമിടയ്ക്ക് ദേശീയ ജലപ്പാതയില്‍ ആഴം കൂട്ടുന്നതിന് മണ്ണുമാന്താനായി ജലഗതാഗത അതോറിറ്റി മൂന്ന് സ്വകാര്യ കമ്പനികളെ ഏല്പിച്ചു.
മണ്ണുമാന്തല്‍ സുഗമമാക്കുന്നതിന് കൊച്ചി-കോട്ടപ്പുറം, ആലപ്പുഴ-കായംകുളം, കായംകുളം-ഇടപ്പള്ളി കോട്ട, ഇടപ്പള്ളികോട്ട-കൊല്ലം എന്നിങ്ങനെ നാല് മേഖലകളായി ജലപ്പാതയെ തിരിച്ചു.
കൊച്ചി-കോട്ടപ്പുറം മേഖലയില്‍ കുഴിയ്ക്കുന്നത് മുംബൈ കേന്ദ്രമായ ഐ എം എസ് ഷിപ്പിംഗ് മാനേജ്മെന്റാണ്. ആലപ്പുഴ-കായംകുളം മേഖല ക്രൗണ്‍ മാരി ടൈമിനും കായംകുളം-ഇടപ്പള്ളി കോട്ട, ഇടപ്പള്ളി കോട്ട- കൊല്ലം മേഖലകള്‍ ഹൈദരാബാദിലെ ഡിഡിസിഎല്ലിനുമാണ് നല്‍കിയിരിക്കുന്നത്.
അതിനിടെ മണ്ണുവാരുന്നത് മത്സ്യബന്ധനത്തെ ബാധിക്കുമെന്ന് ആരോപിച്ച് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ ഉള്‍പ്രദേശ ജലഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജലപ്പാതയില്‍ ആഴം കൂട്ടുന്നത്. ചരക്കുകള്‍ കൊണ്ടുപോവുന്നത് സുഗമമാക്കാന്‍ ഇത് സഹായിക്കും.












Click it and Unblock the Notifications