ഹു ജിന്തോ ചൈനീസ് പ്രസിഡന്റായി
ബീജിങ്: ചൈന പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ഹു ജിന്തോയെ മാര്‍ച്ച് 15 ശനിയാഴ്ച ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
അറുപതുകാരനായ ഹു രണ്ട് തവണ പ്രസിഡന്റായ ജിയാങ് സെമിന്റെ പിന്‍ഗാമിയായാണ് അധികാരത്തിലെത്തുന്നത്. വൈസ് പ്രസിഡന്റായിരുന്നു ഹു.
ചൈനയുടെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം അംഗങ്ങളാണ് ഹുവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഹു. ഈയിടെ നടന്ന കമ്യൂണിസ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസിലാണ് ഹു ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്.












Click it and Unblock the Notifications