പാക് ഉപരോധം യുഎസ് പിന്‍വലിച്ചു
വാഷിംഗ്ടണ്‍: പാകിസ്ഥാനെതിരായ ഉപരോധം യുഎസ് പിന്‍വലിച്ചു. ഇറാഖിനെതിരെ യുദ്ധത്തിന് അനുമതി ചോദിച്ച് ഐക്യരാഷ്ട്രസമിതിയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന് പാകിസ്ഥാന്റെ പിന്തുണ ലഭിക്കാനാണ് അടിയന്തരമായ ഈ യുഎസ് നീക്കമെന്ന് കരുതുന്നു.
1999 മുതല്‍ പാകിസ്ഥാനെതിരെ നിലനിന്നിരുന്ന ഉപരോധം പിന്‍വലിക്കുന്നതോടെ കോടിക്കണക്കിന് രൂപയുടെ യുഎസ് സഹായം പാകിസ്ഥാന് ലഭിക്കും. 1999ലെ പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് പാകിസ്ഥാന് സാമ്പത്തികമോ സൈനികമോ ആയ സഹായങ്ങള്‍ നല്കേണ്ടെന്ന് യുഎസ് തീരുമാനിച്ചത്. 1999ലെ പട്ടാള അട്ടിമറിയിലൂടെയാണ് പ്രസിഡന്റായി ജനറല്‍ പര്‍വേസ് മുഷാറഫ് അധികാരത്തിലെത്തിയത്.
ഐക്യരാഷ്ട്രസമിതിയില്‍ യുദ്ധത്തിന് പിന്തുണ തേടി പ്രമേയം അവതരിപ്പിച്ചാല്‍ ഫ്രാന്‍സ് വീറ്റോ ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ഒമ്പത് രാജ്യങ്ങളുടെയെങ്കിലും പിന്തുണ ലഭിച്ചാല്‍ അതിന്റെ പിന്‍ബലത്തോടെ ഇറാഖിനെതിരെ യുദ്ധം ചെയ്യാനാണ് യുഎസ് നീക്കം. ഇതുവരെ ആറ് രാജ്യങ്ങള്‍ ഈ യുഎസും ബ്രിട്ടനും സ്പെയിനും ചേര്‍ന്ന് ഐക്യരാഷ്ട്രസമിതിയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ചിലി, മെക്സിക്കോ, പാകിസ്ഥാന്‍, അങ്കോള, കാമറൂണ്‍, ഗിനിയ എന്നിവയാണ് ഈ രാഷ്ട്രങ്ങള്‍. ഇവരുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ് യുഎസ്.
ഉപരോധം പിന്‍വലിക്കുന്നതോടെ പാകിസ്ഥാന്‍ ഇറാഖ് യുദ്ധപ്രമേയത്തിന് യുഎസിന് അനുകൂലമായി നിലപാടെടുത്തേയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ്. ഇതോടെ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ മേല്‍ സമ്മര്‍ദ്ദം കൂടിയിരിയ്ക്കുകയാണ്. ഈ ഉപരോധം പിന്‍വലിയ്ക്കുന്നതോടെ പാകിസ്ഥാനില്‍ ജനാധിപത്യ പ്രക്രിയ സുഗമമാക്കാനും ഭീകരതയ്ക്കെതിരായ ആഗോളയുദ്ധത്തിന് പാകിസ്ഥാന്റെ പിന്തുണ ഉറപ്പാക്കാനും കഴിയുമെന്ന് ബുഷ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവലിനയച്ച കത്തില്‍ പറയുന്നു.
മാര്‍ച്ച് 28ന് ബുഷ് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയേയ്ക്കും. അതേ സമയം സ്വയം നിരായുധീകരിക്കാന്‍ ഇറാഖിന് കൂടുതല്‍ സമയം നല്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ള ഖാന്‍ ജമാലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ മുഷാറഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications