യുഎസിനെ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കില്ല
പാറ്റ്ന: ഇറാക്കുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഇന്ത്യ നല്‍കില്ലെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഇതുവരെ അമേരിക്ക അത്തരം യാതൊരു അഭ്യര്‍ഥനയും മുന്നോട്ടുവെച്ചിട്ടില്ല. അമേരിക്ക ആവശ്യപ്പെടുകയാണെങ്കില്‍ തന്നെ ഇന്ത്യ അത്തരം സൗകര്യങ്ങള്‍ നല്‍കുമെന്ന് കരുതുന്നില്ല.
അമേരിക്ക ഇറാക്കിനെ ആക്രമിക്കുകയാണെങ്കില്‍ അതിനോടുള്ള ഇന്ത്യയുടെ നിലപാടെന്താണെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി വ്യക്തമാക്കിയിട്ടുണ്ടെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications