കശ്മീരില്‍ തീവ്രവാദി ആക്രണം; 11 മരണം
ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂര്‍ജില്ലയിലെ ഗൂള്‍ മേഖലയിലെ ഒരു പൊലീസ് പോസ്റിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒമ്പത് പേര്‍ പൊലീസുകാരും രണ്ടു പേര്‍ നാട്ടുകാരുമാണ്.
അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 15 ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു ആക്രമണം. 1.30 വരെ ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി.
മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് തീവ്രവാദികള്‍ പൊലീസിനെ ആക്രമിക്കുന്നത്.












Click it and Unblock the Notifications