പെട്രോള്‍, ഡീസല്‍ വില കൂടി
ദില്ലി: ആസന്നമായ യുദ്ധസാഹചര്യത്തില്‍ ലോക വിപണിയില്‍ എണ്ണവിലയിലുണ്ടായ കുതിച്ചുകയറ്റം ഇന്ത്യയിലും പ്രതിഫലിച്ചു. ഇന്ത്യയിലെ എണ്ണക്കമ്പനികളും പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തി.
പെട്രോളിന് ലിറ്ററിന് 1.51 രൂപയും ഡീസലിന് ലിറ്ററിന് 1.09 രൂപയുമാണ് വര്‍ധിപ്പിച്ചത്. മാര്‍ച്ച് 15 ശനിയാഴ്ച അര്‍ധരാത്രിമുതല്‍ വിലവര്‍ധന നിലവില്‍ വന്നു.
2003 ആദ്യത്തില്‍ മൂന്നു ഘട്ടങ്ങളിലായി പെട്രോളിനും ഡീസലിനും വില കൂടിയിരുന്നു. മൊത്തമായി ഏകദേശം രണ്ടുരൂപയുടെ വര്‍ധനവുണ്ടായി. അതിനു പുറമെയാണ് ഇപ്പോഴത്തെ വര്‍ധന.












Click it and Unblock the Notifications