സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച സിപിഐക്കാരന്‍ മരിച്ചു
തിരുവനന്തപുരം: എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയ മാര്‍ച്ച് 11ന് സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ച സി പി ഐ പ്രവര്‍ത്തകന്‍ ചേപ്ര വെങ്ങൂര്‍ സുനിതാ മന്‍സിലില്‍ കെ. ഷംസുദ്ദീന്‍ (60) മരിച്ചു.
ഷംസുദ്ദീന്റെ ഭാര്യ മുസൈഫാ ബീവിയുടെ ചേപ്ര വെങ്ങൂര്‍ മലയിലിലുള്ള ചായക്കട സി പി എം പ്രവര്‍ത്തകര്‍ തകര്‍ക്കുന്നത് തടയാന്‍ ശ്രമിച്ചതിനിടയിലാണ് ഷംസുദ്ദീനെ മര്‍ദിച്ചത്. ഷംസുദ്ദീനെയും സി പി ഐ ബ്രാഞ്ച് സെക്രട്ടറിയായ മകന്‍ സലിമിനെയും സംഘം ആക്രമിച്ചു.
തുടര്‍ന്ന് നെഞ്ചുവേദനയനുഭവപ്പെട്ട ഷംസുദ്ദീനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് തിരിച്ചുകൊണ്ടുവന്ന ഷംസുദ്ദീനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രയില്‍ കൊണ്ടുപോയി. നേരത്തെ ഹൃദയസ്തംഭനം വന്നിട്ടുള്ള ഷംസുദ്ദീന് ജൂലൈയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിനിരിക്കുകയായിരുന്നു.












Click it and Unblock the Notifications