കേരളത്തിന് 42,000 ടണ്‍ ഭക്ഷ്യധാന്യം
ദില്ലി: കേരളത്തിന് 42,000 ടണ്‍ ഭക്ഷ്യധാന്യം ആശ്വാസമായി കേന്ദ്രം നല്‍കും. ജോലിയ്ക്ക് ഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി അധ്യക്ഷനായ പാനലിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 19.34 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ പാനല്‍ തീരുമാനിച്ചു.
വരള്‍ച്ചാ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യം അനുവദിക്കുന്നതിന് വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി അജിത്സിംഗ് പറഞ്ഞു. മാര്‍ച്ച് 23ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications