താമറ്റൂര്‍ നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി താമറ്റൂര്‍ നാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
29 അപേക്ഷകരാണുണ്ടായിരുന്നത്. ഇവരില്‍ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് താമറ്റൂര്‍ നാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
മാര്‍ച്ച് 31ന് നാരായണനന്‍ നമ്പൂതിരി മേല്‍ശാന്തിയായി സ്ഥാനമേല്‍ക്കും. ഇപ്പോഴത്തെ മേല്‍ശാന്തി താമറ്റൂര്‍ ദാമോദരന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠസഹോദരനാണ് നാരായണന്‍ നമ്പൂതിരി. കുന്ദംകുളത്തിനടുത്ത് തിപ്പുലശേരി സ്വദേശിയാണ്.












Click it and Unblock the Notifications