മുത്തങ്ങ: നടപടിയുണ്ടാവുമെന്ന് കേന്ദ്രമന്ത്രി
ബത്തേരി: മുത്തങ്ങയില്‍ നടന്ന പൊലീസ് വെടിവയ്പ് ആവശ്യമില്ലാത്തതായിരുന്നുവെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഒറാം പറഞ്ഞു.
വെടിവയ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയാണോയെന്ന് പരിശോധിക്കും. ആദിവാസി സമരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പാവയാക്കാന്‍ അനുവദിക്കില്ല.
മുത്തങ്ങയിലെയും സമീപപ്രദേശങ്ങളിലെയും ആദിവാസി കോളനികള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. ബി ജെ പിയുടെ ആദിവാസികള്‍ക്കുള്ള അരിവിതരണ പദ്ധതി ജുവല്‍ ഒറാം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications