മന്ത്രിമാര്‍ മുഴുവന്‍ ശമ്പളവും വാങ്ങിത്തുടങ്ങി
തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ മന്ത്രിമാരുടെ ശമ്പളത്തില്‍ ഇരുപത് ശതമാനം വെട്ടിക്കുറച്ചത് പിന്‍വലിച്ചു. മന്ത്രിമാര്‍ മുഴുവന്‍ ശമ്പളവും കൈപ്പറ്റിത്തുടങ്ങി.
സാമ്പത്തികസ്ഥിതി മോശമായതിനാല്‍ നടപ്പിലാക്കുന്ന അച്ചടക്ക നടപടികളുടെ ഭാഗമായാണ് മന്ത്രിമാരുടെ ശമ്പളത്തില്‍ കുറവ് വരുത്തിയത്. 2002 ജനവരി ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.
സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവെന്ന് പറഞ്ഞാണ് മന്ത്രിമാര്‍ ശമ്പളം വീണ്ടും തിരിച്ചു പിടിച്ചു തുടങ്ങിയത്. അതേ സമയം സാമ്പത്തിക പ്രതിസന്ധി കാരണം വെട്ടിക്കുറച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രണ്ടായിരം രൂപയിലേറെ രൂപ വീതമാണ് ഒരു മാസം മന്ത്രിമാരുടെ ശമ്പളത്തില്‍ കുറവ് വന്നത്. ആറ് മാസം വരെയായിരിക്കും മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ആറ് മാസം കഴിഞ്ഞതോടെ പല മന്ത്രിമാര്‍ക്കും ത്യാഗം തുടരാന്‍ താത്പര്യമുണ്ടായില്ല.
കര്‍ശനമായ ചെലവ് കുറക്കല്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും മന്ത്രിമാരുടെ ചെലവ് കൂടിയിട്ടേയുള്ളൂ. ഈ വര്‍ഷം മന്ത്രിമാരുടെ മൊത്തം ചെലവ് 4.70 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 3.96 കോടിയായിരുന്നു.












Click it and Unblock the Notifications