ടിന്നിലടച്ച കള്ള് വരുന്നു
തിരുവനന്തപുരം: ടിന്നിലടച്ച കള്ള് ഉല്പാദിപ്പിക്കാനും വില്ക്കാനും കെടിഡിസിയ്ക്ക് അനുമതി നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ അധികം വൈകാതെ ടിന്നിലടച്ച കള്ള് കേരളത്തിലെ വിപണിയില്‍ എത്തുമെന്ന് കരുതുന്നു.
ടിന്നിലടച്ച കള്ള് വില്ക്കുന്നതിന് നേരത്തെ കെടിഡിസി സര്‍ക്കാരിന്റെ അനുമതി ചോദിച്ചിരുന്നു. ശ്രീലങ്കയിലുള്ള ഒരു കമ്പനിയുമായി സഹകരിച്ച് ടിന്നിലടച്ച കള്ള് വിപണിയിലെത്തിക്കാന്‍ കെടിഡിസി നേരത്തെ നീക്കം നടത്തിയിരുന്നു.
ഇരുപതോ അധിലധികമോ ജോലിക്കാരുള്ളതോ ഒരു ലക്ഷം രൂപയോ അതിലധികമോ വാടകയുള്ളതോ ആയ ഷാപ്പുകളുടെ ലൈസന്‍സ് ഫീസില്‍ വര്‍ധനവരുത്തും. ഇപ്പോഴുള്ളതിന്റെ 15 ശതമാനം ആയിരിക്കും വര്‍ധന. മറ്റുള്ള ഷാപ്പുകളുടെ ലൈസന്‍സ് ഫീസില്‍ 30 ശതമാനം വര്‍ധനയുണ്ടായിരിക്കും.












Click it and Unblock the Notifications