കോയമ്പത്തൂര്‍-പാലക്കാട് ബസ് നിറുത്തി
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നും പാലക്കാട്ടേയ്ക്കുള്ള ബസുകള്‍ ഓട്ടം നിറുത്തി. ഇടത്പക്ഷ ജനാധിപത്യ മുന്നണി നടത്തിയ പൊലീസ് സൂപ്രണ്ടന്റ് ഓഫീസ് മാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് പാലക്കാട് ജില്ലയിലെ ക്രമസമാധാന നില മോശമായതിനാലാണ് ബസുകള്‍ നിറുത്തി വച്ചത്.
രാവിലെ 11.30 നാണ് ബസുകള്‍ നിറുത്തി വച്ചത്. ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുമെന്ന് കരുതിയാണ് ഈ നടപടിയെന്ന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ കോയമ്പത്തൂരില്‍ നിന്ന് സ്വകാര്യ വാഹനങ്ങളും സ്വകാര്യ ബസുകളും പാലക്കാട്ടേയ്ക്ക് പോകുന്നുണ്ട്.












Click it and Unblock the Notifications